01:56pm 14 November 2026
NEWS
വി,കെ, കൃഷ്ണൻ സൗമ്യതയുടെ മുഖം ടി.ജെ.വിനോദ് എം.എൽ.എ
07/11/2025  10:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വി,കെ, കൃഷ്ണൻ സൗമ്യതയുടെ മുഖം ടി.ജെ.വിനോദ് എം.എൽ.എ
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററും കാരിക്കാമുറി റെസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വി.കെ. കൃഷ്ണൻ അനുശോചനസമ്മേളനത്തിൽ ടി ജെ വിനോദ് എം.എൽ.എ  മുഖ്യപ്രഭാഷണം നടത്തുന്നു. പി ഐ സദാശിവൻ, ജസ്റ്റിസ് പി.എസ് ഗോപിനാഥ്. ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. എന്നിവർ സമീപം..

കൊച്ചി : കലാ സാംസ്‌കാരിക ഇടങ്ങളിലെ സൗമ്യതയുടെ മുഖമായിരുന്നു കൃഷ്ണേട്ടനെന്ന് ( വി.കെ. കൃഷ്ണൻ ) ടി.ജെ. വിനോദ് എം.എൽ.എ  അഭിപ്രായപ്പെട്ടു. എല്ലാവരോടും ഹൃദ്യമായ  ബന്ധം നിലനിർത്തുകയും എല്ലാ പ്രവർത്തനങ്ങളോടും സഹകരിക്കുകയും ചെയ്‌ത വ്യക്തിയായിരുന്നു വി.കെ. കൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.ചാവറ കൾച്ചറൽ സെന്റർ , മഹാരാജാസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ, എസ.എൻ.വി.സദനം, കൊച്ചിൻ ഫ്ലവർ ഷോ സംഘാടക സമിതി തുടങ്ങി നിരവധി പ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു വി.കെ. കൃഷ്ണൻ.  ചാവറ കൾച്ചറൽ സെന്ററും കാരിക്കാമുറി റെസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വി.കെ. കൃഷ്ണൻ അനുശോചനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  കാരിക്കാമുറി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എ സദാശിവൻ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.എസ് ഗോപിനാഥ് , ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്  സി.എം.ഐ., മുൻ മേയർ സൗമിനി ജെയിൻ , കൗൺസിലർ പദ്‌മജ എസ് മേനോൻ ,കെ.വി.പി. കൃഷ്ണകുമാർ,   മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ജനറൽ സെക്രട്ടറി  സി.ഐ.സി.സി.  ജയചന്ദ്രൻ, സമസ്ത കേരള സാഹിത്യ പരിഷത്ത്‌ വൈസ് പ്രസിഡന്റ് ഡോ. ടി  എസ് ജോയി ,എറണാകുളം ജില്ലാ  ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി.ബി.ബിനു, ജിജോ പാലത്തിങ്കൽ, കെ.ജി.ബാലൻ,എം.എസ് ഗീത , നിസ നിഷാദ് എന്നിവർ പ്രസംഗിച്ചു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img